കൊച്ചി, 03 ഒക്ടോബർ 2025: പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരമായ കോൾഡോ ഒബിയേറ്റയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി.
സ്പാനിഷ് ലീഗുകളിലെ തന്റെ ഗോളടി മികവും വർഷങ്ങളുടെ പ്രൊഫഷണൽ പരിചയസമ്പത്തും ഉള്ള കോൾഡോ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിൽ മുതൽക്കൂട്ടാകും. 31-കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ......
കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ ഒരു സംഘം ആളുകൾ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്ന് ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോ.
ഡയാലിസിസ് കേന്ദ്രത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കേണ്ടത് പാനൂർ മുനിസിപ്പാലിറ്റിയാണ്. ഓരോ സ്ഥലത്തെയും മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്.
പാനൂർ മുനിസിപ്പാലിറ്റി അവരുടെ ഉത്തരവാദിത്വം വേണ്ട വിദത്തിൽ നിർവഹിക്കാതെ സാധാരണക്കാരായ ജനങ്ങളെ എംഎൽഎ ആക്രമിക്കാൻ തിരിച്ചുവിട്ട ആളുകളെ കണ്ടെത്തി നടപടി സ്വീകരിക്കണം.
പാനൂർ മുനിസിപ്പാലിറ്റിക്കെതിരെ വരുന്ന ജനരോഷം എംഎൽഎ ക്കെതിരെ തിരിച്ചുവിടാനാണ് ശ്രമം. ......
ചെന്നിത്തല : വൈഎംസിഎ യുടെ പ്രവർത്തനോദ്ഘാടനം കേരള റീജിയനൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ നിർവഹിച്ചു. പ്രസിഡന്റ് കെ പി ജേക്കബ് അധ്യക്ഷനായിരുന്നു.
ഐ എം ഏ ആലപ്പുഴ പ്രസിഡണ്ടും കാർഡിയാക് സർജനുമായ ഡോ അരുൺ എൻ മുഖ്യ പ്രഭാഷണം നടത്തി. ......
ഡൽഹി ജെഎൻയു സർവകലാശാലയിൽ സംഘർഷം. എബിവിപി നടത്തിയ ഘോഷയാത്രക്കു പിന്നാലെയാണ് സംഘർഷാവസ്ഥയുണ്ടായത്.......
ദോഹ: ഇന്ത്യൻ പ്രവാസികൾക്കിടയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ വാരിയേഴ്സ് എഫ്സി ആദ്യമായി നടത്തുന്ന ലെജൻഡ്സ് ടൂർണമെൻ്റിൻ്റെ സമാപന ദിവസമായ ഒക്ടോബർ 03ന് വക്രയിലെ ജെംസ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ MBST വാരിയേഴ്സ് എഫ്സിയും ഡാറ്റാപ്ലസ് എഫ്സിയും ഏറ്റുമുട്ടും. ഫൈനൽ മത്സരത്തിന് മുന്നോടിയായി മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരവും കുട്ടികൾക്കായി 04 ടീമുകൾ പങ്കെടുക്കുന്ന ജൂനിയർ കപ്പ് മത്സരങ്ങളും അരങ്ങേറും. ഖത്തറിലെ 08 പ്രശസ്ത ടീമുകൾ പങ്കെടുത്ത് ലീഗ് അടിസ്ഥാനത്തിൽ UDST ഗ്രൗണ്ടിൽ സെപ്റ്റംബർ 19ന് ആരംഭിച്ച ആവേശകരമായ മത്സരങ്ങൾക്കാണ് ഒക്ടോബർ 03ന് ജെംസ് ഗ്രൗണ്ടിൽ ഫൈനലോടെ തിരശീല വീഴുന്നത്.
സുഗമമായ നടത്തിപ്പിനായി എല്ലാ സുരക്ഷാ നടപടികളും മറ്റ് ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. ......
ദോഹ:നിയമലംഘനങ്ങളേക്കാൾഅപകടകരമായി മാറുന്ന ആക്രമണ സ്വഭാവമുള്ള ഡ്രൈവിംഗ് ശീലങ്ങൾ (Aggressive Driving) ഖത്തറിലെ റോഡുകളിൽ ആശങ്ക വർധിപ്പിക്കുന്നതായി വിദഗ്ധരും യാത്രക്കാരും അഭിപ്രായപ്പെട്ടു. ട്രാഫിക് നിയമങ്ങൾ വേഗം, സീറ്റ് ബെൽറ്റ്, സിഗ്നൽ ചാടൽ തുടങ്ങിയവ നിയന്ത്രിക്കുന്നുവെങ്കിലും “നൈതിക ബോധവും സഹാനുഭൂതിയും” നിയമത്തിലൂടെ നിർബന്ധിപ്പിക്കാൻ കഴിയില്ലെന്നതാണ് പ്രശ്നമെന്ന് റോഡ് സുരക്ഷാ ഉപദേഷ്ടാവ് അഹമ്മദ് ബദ്രി അഭിപ്രായപ്പെട്ടു.
അപ്രസക്തമായ ഹോൺ മുഴക്കൽ, ഹെഡ്ലൈറ്റ് മിന്നിപ്പിച്ച് ഭീഷണിപ്പെടുത്തൽ, വാഹനത്തെ വഴിയിലേക്കു ചേർക്കാൻ അനുവദിക്കാതിരിക്കൽ, യാത്രക്കാരെ കടത്തിവിടാൻ നിൽക്കുന്ന വാഹനത്തിനു പിന്നാലെ അപകടകരമായി അടുക്കിവരിക ഇതെല്ലാം
എല്ലാവരുടെയും സമ്മർദ്ദവും അപകട സാധ്യതയും വർദ്ധിപ്പിക്കുന്നതായി പ്രാദേശിക പത്രത്തിനോട് ഒരു ഡ്രൈവർ പ്രതികരിച്ചു.
12 ഷമായി ഡെലിവറി ഡ്രൈവർ ആയ അബ്ദുൽ കരീം പറയുന്നത്ഏറ്റവും ബാധിക്കപ്പെടുന്നവർ
ഡെലിവറി ബൈക്കുകളാ ണെന്നാണ്. ......
ദോഹ: ലോകത്തിലെ മികച്ച എയർലൈൻ (Skytrax 2025) ആയി തിരഞ്ഞെടുത്ത ഖത്തർ എയർവേയ്സ്, LEVEL എന്നും Aer Lingus എന്നും പുതിയ കോഡ്ഷെയർ കരാർ പ്രഖ്യാപിച്ചു. ഇതോടെ യാത്രക്കാർക്ക് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ, അമേരിക്കാസ് മേഖലകൾ തമ്മിലുള്ള കണക്റ്റിവിറ്റി കൂടുതൽ ശക്തമാകും.“ഖത്തർ എയർവേയ്സുമായുള്ള സഹകരണം വീണ്ടും ശക്തിപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്. ......
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ ഏഷ്യൻ ടൗണിലെ ഷോറൂമിന്റെ 12 ആം വാർഷികത്തിന്റെ ഭാഗമായി എല്ലാ ഷോറൂമുകളിലും ആനിവേഴ്സറി പ്രൊമോഷൻ ആരംഭിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ആനിവേഴ്സറി കാമ്പെയിൻ ഉത്ഘാടനം ചെയ്തു. ......